സ്വതന്ത്ര്യ ദിനം: വക്കം അബ്ദുൽ ഖാദറിന്റെ മണ്ണിൽ നിന്നും തുടക്കം കുറിച്ച് പെരുംകുളം എ എം എൽ പി എസ്

Attingal vartha_20250816_110934_0000

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി “സ്വാതന്ത്ര്യത്തിന്റെ ചിറകൊച്ചകൾ “എന്ന പരിപാടി സംഘടിപ്പിച്ചു. ആറ്റിങ്ങൽ കലാപം, സ്വാതന്ത്ര്യ സമര ചരിത്രം, ഗാന്ധിയുടെ സമരങ്ങൾ, ഇന്ത്യൻ ഭരണ ഘടന, ഇന്ത്യൻ പ്രധാന മന്ത്രിമാരും കാലഘട്ടവും,തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ കുട്ടികൾക്ക് അറിവ് നൽകുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്

സ്കൂളിൽ സ്വാതന്ത്ര്യദിനത്തിന് ഉയർത്താനുള്ള പതാക കുട്ടികളും അധ്യാപകരും ചേർന്ന് ധീര ദേശാഭിമാനിയും സ്വാതന്ത്ര്യ സമര രക്ത സാക്ഷിയുമായ വക്കം അബ്ദുൽ ഖാദർ സ്മാരകത്തിൽ വച്ചു അനുസ്മരണ വേദി ചെയർമാൻ ലത്തീഫിൽ നിന്നും കുട്ടികൾ ഏറ്റു വാങ്ങി. ഖാദറിന്റെ ജീവചരിത്രവും അദ്ദേഹം എഴുതിയ കത്തുകളും കുട്ടികൾക്ക് പരിചയപ്പെടുത്തി.

കുട്ടികളിൽ രാഷ്ട്ര സ്നേഹം, പരസ്പര സഹകരണം എന്നിവ വളർത്തുന്നതിനായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.സ്കൂൾ പ്രധാന അദ്ധ്യാപകൻ പ്രവീൺ ഓഗസ്റ്റ് 4 നു സ്വാതന്ത്ര്യത്തിന്റ ചിറകൊച്ചകൾക്ക് തുടക്കം കുറിച്ചു. പി ടി എ പ്രസിഡന്റ്‌ അൻസർ പെരുംകുളം, അധ്യാപകരായ രജനി ജികെ, ശാന്തി വി എസ്, കാവേരി.എസ്,  കൃഷ്ണരാജ് ആർ ജി, പി ടി എ അംഗങ്ങൾ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!