ചിറയിൻകീഴ്: കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 1983 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ കൊടിയ്ക്കകം പള്ളി ഗ്രൂപ്പ് എസ്.എസ്. എൽ.സി83 ബാച്ച് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ മുൻ ജയിൽ സൂപ്രണ്ട്, ജി.ചന്ദ്രബാബു ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗോപകുമാർ അധ്യക്ഷനായിരുന്നു,ഗ്രൂപ്പ് ഫൗണ്ടർ മെമ്പർ. സിന്ധു സ്വാഗതവും മുംതാസ് നന്ദിയും, പറഞ്ഞു .മഹിബാലൻ, മണികണ്ഠൻ നായർ, സുരേഷ് ബാബു, ഡാൾ, ഗോപകുമാർ, ബിജു,, ഷീല സോമൻ, പുഷ്പ കുമാരി, ഷീല.ബി, സീനത്ത്, ലാലി, ജലജ എന്നിവർ പങ്കെടുത്തു.