പേയാട്: അലക്കുന്നം ഭാഗത്ത് ഇരുനില വീടിന്റെ മുകളിൽ എസി സ്ഥാപിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ യുവാവിന് ദാരുണാന്ത്യം. വിളവൂർക്കൽ പൊറ്റയിൽ സ്വദേശി അഖിൽ (24) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. അഖിലും മറ്റൊരു സുഹൃത്തും ചേർന്ന് വീട്ടിന്റെ മുകളിൽ എസി സ്ഥാപിക്കാൻ എത്തിയിരുന്നു. ജോലിക്കിടയിൽ കാൽ വഴുതി വീടിന്റെ ഷെയ്ഡിൽ തട്ടി അഖിൽ കിണറ്റിലേക്കു വീഴുകയായിരുന്നു.
വിവരം ലഭിച്ചതോടെ അഗ്നിശമന സേന സ്ഥലത്തെത്തി. രക്ഷാപ്രവർത്തകർ അഖിലിനെ പുറത്തെടുത്തെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു.