അഞ്ചുതെങ്ങ്: കായിക്കരയിൽ രണ്ടിടങ്ങളിലായി നടന്ന തെരുവുനായയുടെ ആക്രമണത്തിൽ 10 വയസ്സുകാരനും ഒരു വയോധികയ്ക്കും പരിക്കേറ്റു. കായിക്കര ചാത്തിയോട് വീട്ടിൽ ധീരജ്, ശ്രീദേവി എന്നിവർക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെ വീട്ടുവളപ്പിൽ കളിക്കുകയായിരുന്ന ധീരജിനെ തെരുവുനായ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി നായയെ അടിച്ചു ഓടിച്ചു. ആക്രമണത്തിൽ കുട്ടിയുടെ കാലിലാണ് പരിക്ക് പറ്റിയത്. ആദ്യം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും ചികിത്സ തേടി.
അതേ ദിവസം തന്നെ കായിക്കര ജംഗ്ഷനിൽ കട നടത്തിവരുന്ന ശ്രീദേവിയെ, അവരുടെ കടയ്ക്കുള്ളിൽ കയറി തെരുവുനായ ആക്രമിക്കുകയായിരുന്നു. ഇവരെ തള്ളിയിട്ട് കാൽപ്പത്തി കടിച്ചു മുറിക്കുകയും ചെയ്തു. വീഴ്ചയിൽ കൈക്കും പരിക്കേറ്റു. ശ്രീദേവി അഞ്ചുതെങ്ങ് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി.
Photo : image only for representation purpose