കവലയൂർ: കവലയൂർ കൊടിതൂക്കിയ കുന്നിൽ വീടിൻ്റെ ഔട്ട് ഹൗസിന് തീപിടിച്ചു.റബിയ മൻസിലിൽ സമീറിന്റെ വീടിനോട് ചേർന്നുള്ള ഓട് മേഞ്ഞ കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് വൈകുന്നേരമാണ് സംഭവം. കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് സാരമായ കേടുപാട് സംഭവിച്ചു. കെട്ടിടത്തിൽ ഉണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകൾ ആറ്റിങ്ങൽ ഫയർ ആൻഡ് റസ്ക്യൂ സേന പുറത്തേക്ക് മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. ആറ്റിങ്ങൽ ഫയർ ഫോഴ്സ് ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ജെ. രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ എത്തിയ ഫയർ ഫോഴ്സ് സംഘം വെള്ളം പമ്പ് ചെയ്ത് തീയണച്ചു.
