മുദാക്കൽ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷകദിനാചരണവും, കർഷക – കർഷക തൊഴിലാളി ആദരവും മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശിയുടെ അധ്യക്ഷതയിൽ ചിറയിൻകീഴ് എം എൽ എ. വി. ശശി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ. പി. സി മുഖ്യ പ്രഭാഷണം നടത്തി.മുദാക്കൽ കൃഷി ഓഫീസർ ലീന. എൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ മുദാക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ വി. എസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പൂവണത്തും മൂട് മണികണ്ഠൻ , വിഷ്ണു രവീന്ദ്രൻ, ദീപറാണി, ചിറയിൻകീഴ് ബ്ലോക്ക് മെമ്പർ നന്ദു രാജ് ആർ. പി, വാർഡ് മെമ്പർമാരായ ചന്ദ്ര ബാബു, അനിൽകുമാർ, സുജിത, ലീലാമ്മ, പൂവണത്തുംമൂട് ബിജു, ബാദുഷ, ബിന്ദു കൂടാതെ തിരുവനന്തപുരം കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഷീന പി. കെ , ആറ്റിങ്ങൽ കൃഷി അസ്സിസ്റ്റ് ഡയറക്ടർ അർച്ചന ബി, ഇടക്കോട് എസ് സി ബി പ്രസിഡന്റ് അഡ്വ. ദിലീപ്, മുദാക്കൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ചന്ദ്ര ബാബു , കാർഷിക വികസന സമിതി അംഗങ്ങൾ, വിവിധ പാടശേഖരസമിതി അംഗങ്ങൾ, സിഡിഎസ്അംഗങ്ങൾ, എം എൻ ആർ ഇ ജി എസ് പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് ജസീം ബി.എസ് കൃതജ്ഞത രേഖപ്പെടുത്തി.
മുദാക്കൽ ഗ്രാമ പഞ്ചായത്തിലെ കാർഷിക മേഖലയിൽ വിവിധ തലങ്ങളിൽ മികവ് തെളിയിച്ച മികച്ച കർഷകരെ പൊന്നാട ചാർത്തി ഫലകവും,സർട്ടിഫിക്കറ്റും വിളക്കും നൽകി ആദരിച്ചു. കർഷക ചന്തയും സംഘടിപ്പിച്ചു. അതോടൊപ്പം പിരപ്പമൺകാട് പാട്ട് കൂട്ടത്തിന്റെ ഗംഭീര ഗാനമേളയും ചടങ്ങിൽ അരങ്ങേറി.