പാലോട് പുലിയുടെ ആക്രമണത്തിൽ പോത്ത് ചത്തു.

Attingal vartha_20250817_214435_0000

പാലോട് പുലിയുടെ ആക്രമണത്തിൽ പോത്ത് ചത്തു. പാലോട് മങ്കയം വെങ്കിട്ടമൂട് സ്വദേശി ജയൻ വളർത്തുന്ന പോത്തുകളിലൊന്നിനെയാണ് പുലി പിടിച്ചത്. പോത്തിന്റെ കഴുത്തിൽ പുലി കടിച്ച പാടുണ്ട്.

ഏഴു പോത്തുകളെ ഞായറാഴ്ച രാവിലെ മേയാൻ വിട്ടിരുന്നു. വനാതിർത്തിയോട് ചേർന്ന പ്രദേശമാണ് ഇവിടം. വൈകിട്ട് മൂന്നു മണിയോടെ ആറു പോത്തുകൾ തിരികെ വീട്ടിൽ എത്തി. ഒരു പോത്തിനെ കണ്ടില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോത്തിനെ ചത്ത നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ പുലിയെ കണ്ടതായി പറയുന്നു. പാലോട് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് സ്ഥലത്ത് എത്തി പരിശോധന നടത്തി.

ഫോട്ടോ:  പുലിയുടെ ആക്രമണത്തിൽ ചത്ത പോത്ത്, പ്രതീകാത്മകചിത്രം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!