ആറ്റിങ്ങലിൽ ഗണേശവിഗ്രഹങ്ങളുടെ മിഴി തുറന്നു

IMG-20250819-WA0027

ആറ്റിങ്ങൽ: ഗണേശോത്സവ സമിതിയുടെ  നേതൃത്വത്തിൽ ആറ്റിങ്ങൽ കരിച്ചിയിൽ ശ്രീഗണേശോത്സവ ടെമ്പിൾ ട്രസ്റ്റിന്റെയും ഔഷധ ഗണപതി ക്ഷേത്രത്തിന്റെ പങ്കാളിത്തത്തോടെ കേരളത്തിൽ ഉടനീളം സംഘടിപ്പിക്കുന്ന ഗണേശ ഉത്സവത്തിന്റെ തിരുവനന്തപുരം ജില്ലയിലെ ഗണേശവിഗ്രഹങ്ങളുടെ മിഴി തുറക്കൽ ചടങ്ങ് നടന്നു. വിഎച്ച്പി സംസ്ഥാന പ്രസിഡൻ്റും സിനിമ സംവിധായകനുമായ വിജിതമ്പി മിഴി തുറക്കൽ കർമ്മം ഉദ്ഘാടനം നിർവഹിച്ചു.

എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡൻറ് അഡ്വ മധുസുദനൻ പിള്ള ഭദ്രദീപ പ്രകാശനം  ചെയ്തു. ഗണേശ വിഗ്രഹ വിളംബര യാത്രയുടെ ഉദ്ഘാടനം ഡോ.പി രാധാകൃഷ്ണൻ നിർവഹിച്ചു . ഗണേശോത്സവ സമിതി പ്രസിഡൻറ് കിഴക്കില്ലം ഡോ രാജേഷ് നമ്പൂതിരിയുടെ നേതൃത്വത്തിൽ വിഗ്രഹ ചൈതന്യപൂജകൾ നടന്നു.

പൂജാ വിഗ്രഹങ്ങൾ പൂജാ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി. ചടങ്ങിൽ എം.വി സുബ്രമണ്യൻ നമ്പൂതിരി മുഖ്യപ്രഭാക്ഷണം നടത്തി. ട്രസ്റ്റ് ചെയർമാൻ വക്കം അജിത്,ഒറ്റൂർ കൈപ്പല്ലി മഠം പുരുഷോത്തമ നമ്പുതിരി ,  ദേശപാലൻ പ്രദീപ്, സുജിത് ഭാവനന്ദൻ, റജി കുമാർ,  രാജേഷ് മാധവൻ,  മഞ്ജു, കെ എൻ എസ് രമേശൻ, ഗോപാലകൃഷ്ണൻ,  ജ്യോതിഷ ഭൂഷണം മനോജ് ഗോപിനാഥ്,  വർക്കല സുനിൽകുമാർ  എന്നിവർ പങ്കെടുത്തു.

19 മുതൽ 27 വരെയാണ് വിഗ്രഹ പൂജ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്നത്. ഓഗസ്റ്റ് 27ന് രാവിലെ ശാർക്കര ദേവി ക്ഷേത്രത്തിൽ നിന്നും വിനായക ചതുർത്തിഘോഷയാത്ര   ആരംഭിച്ച് വർക്കലയിൽ സമാപിക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!