ചെറുന്നിയൂർ : ചെറുന്നിയൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾ സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം, ഒരാൾ മരണപ്പെട്ടു. ചെറുന്നിയൂർ വാർഡ് 13ൽ കട്ടിംഗ് മെയ്‌ക്കോണത്തു സാവിത്രി അമ്മ(68)യാണ് മരണപ്പെട്ടത്.
ചെറുന്നിയൂർ ഡീസന്റ് മുക്കിനു സമീപമാണ് അപകടം നടന്നത്. തൊഴിലുറപ്പ് തൊഴിലാളികളെയും കൊണ്ട് പോകവേയാണ് ഓട്ടോ നിയന്ത്രണം തെറ്റി മറിഞ്ഞത്. ഓട്ടോറിക്ഷയിൽ ആറു സ്ത്രീകൾ ഉണ്ടായിരുന്നു. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി. 4 പേർ വർക്കല താലൂക്ക് ആശുപത്രിയിലും ഒരാൾ വർക്കലയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.