പ്രേംനസീർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ കൊടിക്കകം പള്ളിക്കൂടം ഗ്രൂപ്പ് എസ്എസ്എൽസി 83 ബാച്ച് കർഷക ദിനം ആചരിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ മുൻ ജയിൽ സൂപ്രണ്ട് ആയിരുന്ന ജി.ചന്ദ്രബാബു പച്ചക്കറി വിത്തും തൈയും വിതരണം ചെയ്തു.
ചടങ്ങിൽ, ലാലി അധ്യക്ഷയായിരുന്നു.ഡാൾ സ്വാഗതവും ജലജ നന്ദിയും പറഞ്ഞു മഹിബാലൻ, മണികണ്ഠൻ നായർ, സുരേഷ് ബാബു, ഡാൾ, ഗോപകുമാർ, ബിജു, മുംതാസ്, ഷീല സോമൻ, സിന്ധു, പുഷ്പ കുമാരി, ഷീല. ബി, സീനത്ത് എന്നിവർ പങ്കെടുത്തു.