തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസറായി എസ് ബീനാമോൾ ചുമതലയേറ്റു. നിലവിൽ പി ആർ ഡി ഡയറക്ടേറേറ്റിൽ സെൻട്രൽ ന്യൂസ് ഡെസ്‌ക് കോ ഓർഡിനേറ്റിംഗ് ന്യൂസ് എഡിറ്ററായിരുന്നു. ലേബർ പബ്ലിസിറ്റി ഓഫീസർ, അസി. ഫോറസ്റ്റ് പബ്ലിസിറ്റി ഓഫീസർ, അസി. ലേബർ പബ്ലിസിറ്റി ഓഫീസർ, തിരുവനന്തപുരം ജില്ലാ അസി ഇൻഫർമേഷൻ ഓഫീസർ എന്നീ തസ്തികകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മാത്തമാറ്റിക്‌സിൽ ബിരുദവും ജേർണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ് ആന്റ് അഡ്വർടൈസിംഗ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ഡിപ്ലോമയും ഐ ഐ എം കാലിക്കറ്റ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് കേരള എന്നിവയിൽ നിന്ന് മാസ്‌കമ്മ്യൂണിക്കേഷനിലും പബ്ലിക് റിലേഷൻസിലും തുടർ പരിശീലനവും നേടി. സർക്കാരിൽ നിന്നും മികച്ച സേവനത്തിന് പ്രശംസാപത്രം ലഭിച്ചിട്ടുണ്ട്.
 
								 
															 
								 
								 
															 
															 
				

