എസ്.വൈ.എസ് സാന്ത്വനം പദ്ധതി- രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഉച്ചകഞ്ഞി വിതരണം ആരംഭിച്ചു.

Attingal vartha_20250822_215540_0000

തിരുവനന്തപുരം : സമസ്ത കേരള സുന്നി യുവജന സംഘം – എസ്.വൈ.എസ്- സാന്ത്വനം
പദ്ധതിയുടെ ഭാഗമായി മെഡിക്കൽ കോളേജ് , റീജിയണൽ കാൻസർ സെന്റർ , ശ്രീ ചിത്ര മെഡിക്കൽ സെന്റർ, ശ്രീ അവിട്ടം തിരുന്നാൾ എന്നീ ആശുപ്രതികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഉച്ചകഞ്ഞി വിതരണം ആരംഭിച്ചു. എല്ലാ ദിവസവും രാവിലെ 11 മണിക്കാണ് കഞ്ഞി വിതരണം നടത്തുക .

മെഡിക്കൽ കോളേജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ജി.ആർ അനിൽ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ധീൻ ഹാജി അധ്യക്ഷത വഹിച്ചു . സി.പി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സി.പി സാലിഹ് വലപ്പാട് മുഖ്യ പ്രഭാഷണം നടത്തി .മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ പി.കെ ജബ്ബാർ , നേമം സിദ്ധീഖ് സഖാഫി, ഹാഷിം ഹാജി ആലംകോട് , സിദ്ധീഖ് സഖാഫി ബീമാപള്ളി , സനൂജ് വഴിമുക്ക് , ഷിബിൻ വള്ളക്കടവ് ,സുലൈമാൻ സഖാഫി വിഴിഞ്ഞം, ഇബ്രാഹീം കൊടുവേരി തുടങ്ങിയവർ സംബന്ധിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!