നഗരൂരിൽ കിണറ്റിൽ വീണ 73 കാരനെ ആറ്റിങ്ങൽ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. നഗരൂർ കോട്ടയ്ക്കൽ കുന്നുവിളവീട്ടിൽ ബാബു (73) ആണ് കാൽ വഴുതി കിണറ്റിൽ വീണത്. ഇന്ന് വൈകിട്ട് മൂന്നേമുക്കാൽ മണിയോടെയാണ് സംഭവം.അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂ സേന സ്ഥലത്തെത്തി. രക്ഷാപ്രവർത്തനത്തിനൊടുവിൽ ബാബുവിനെ സുരക്ഷിതമായി പുറത്തെടുത്തു. അപകടത്തിൽ മറ്റ് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് സേന അറിയിച്ചു.
എ എസ് ടി ഒ രാജേന്ദ്രന്റെ നേതൃത്വത്തിൽ എഫ് ആർ ഒ പ്രദീപ് കുമാർ, നിഖിൽ, അമൽ ജിത്ത്, എഫ് ആർ ഒ ഡ്രൈവർ വിപിൻ, എച്ച് ജി അരുൺ എസ് കുറുപ്പ് എന്നിവർ രക്ഷാപ്രവർത്തനത്തിന് പങ്കെടുത്തു