അഞ്ചുതെങ്ങ് മീരാൻ കടവിന് സമീപം പഴയ പിഡബ്ല്യുഡി റോഡിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. പുതിയപാലം വന്നതിനുശേഷം യാതൊരുവിധ നടപടിയും സ്വീകരിക്കാതെ ആ റോഡ് തകർന്ന അവസ്ഥയിലായിരുന്നു. പുത്തൻ നട,കൊടിക്കകം, കേട്ടുപുര തുടങ്ങിയ സ്ഥലങ്ങളിലെ നൂറുകണക്കിന് ആളുകളാണ് ഇതുവഴി സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. റോഡ് അഗാധമായ ഘട്ടങ്ങൾ രൂപപ്പെട്ടതിന്റെ ഭാഗമായി മഴ പെയ്യുമ്പോൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ ഇവിടെ വീഴുന്ന സംഭവങ്ങൾ നിരവധിയാണ്. ഗ്രാമപഞ്ചായത്ത്, എംഎൽഎ എന്നിവർ അധികാരികളുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് അറ്റകുറ്റപ്പണിക്കുള്ള നടപടികൾ ആരംഭിച്ചത്. ഫില്ലിംഗ് നടത്തുന്നതിന് ആവശ്യമായ മണ്ണു അടിച്ചു തുടങ്ങി. മെയിൻ റോഡിന്റെ പണി പൂർത്തിയാകുന്ന മുറയ്ക്ക് ബാക്കി ടാറിങ് ഉൾപ്പെടെയുള്ള പണികൾ ആരംഭിക്കും.
