വാമനപുരം പഞ്ചായത്തിലെ നവീകരിച്ച കുഴിക്കര – ഇരുളൂർ – ഇരപ്പിൻതല റോഡിൻ്റെ ഉദ്ഘാടനം ഡി.കെ മുരളി എം.എൽ എ നിർവഹിച്ചു. വാമനപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജി.ഒ വിദ്യ അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 20 ലക്ഷം രൂപ വിനിയോഗിച്ചാണ്ട് റോഡ് നവീകരിച്ചത്.ചട ങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ്.എം റാസി, വാർഡ് മെമ്പർ പി.എസ് ശ്രീജ, കെ.ദേവദാസ്, കാക്കക്കുന്ന് മോഹനൻ, മുരളീധരൻ പിള്ള, ബാബു, സച്ചു തുടങ്ങിയവർ സംസാരിച്ചു.
