പിരപ്പൻകോട് എൻ എൻ പഠന ഗവേഷണ കേന്ദ്രത്തിന്റെ അനുബന്ധമായി നിർമ്മിച്ച എൻ എൻ മെമ്മോറിയൽ ഹാൾ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തും വാമനപുരം ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് ജനകീയസൂത്രണ പദ്ധതി പ്രകാരം കോസ്റ്റ്ഫോർഡിന്റെ സാങ്കേതിക സഹായത്തോടെ എൻ എൻ മെമ്മോറിയൽ ഹാൾ നിർമ്മിച്ചത്. എൻ എൻ പഠന ഗവേഷണ കേന്ദ്രത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഡി. കെ. മുരളി എംഎൽഎ അധ്യക്ഷനായിരുന്നു.
എൻ എൻ പഠന ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന ജെ എസ് എസ് കോഴ്സുകളുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടത്തി. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജി കോമളം ടൈലറിങ് കോഴ്സും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ കെ ഷീലാകുമാരി ബ്യൂട്ടീഷൻ കോഴ്സ്സും ഉദ്ഘാടനം ചെയ്തു
യോഗത്തിൽ മുഖ്യാതിഥികളായി തിരുവനന്തപുരം ജൻ ശിക്ഷൻ സൻസ്ഥാൻ (ജെഎസ്എസ്) ഡയറക്ടർ കെ. ബി. സതീഷും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രമണി. പി. നായരും നവ കേരള മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ അൻവർ ഹുസൈനും സെന്റ് ജോൺസ് മെഡിക്കൽ വില്ലേജ് ഡയറക്ടർ റവറന്റ് ഫാദർ ജോസ് കിഴക്കേടത്തും സിപിഐഎം ഏരിയ സെക്രട്ടറി ഇ. എ. സലീമും സംബന്ധിച്ചു.
നൈപുണി വികസന കോഴ്സുകൾ ( ജെ എസ് എസ് ) വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകൾ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ്. എം. റാസി യും മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുതിരകുളം ജയനും വിതരണം ചെയ്തു
കെ. സജീവ് (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) ടി. നന്ദു (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) ആലിയാട്. ജി. രാജേന്ദ്രൻ (താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി) കെ. സുരേഷ് കുമാർ (മാണിക്കൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) സുനിൽ. ആർ. എസ് (വ്യാപാരി വ്യവസായി സമിതി ജില്ലാ ട്രഷറർ) ജെ. വിജയകുമാർ (ഗ്രന്ഥശാല പ്രസിഡന്റ്) അനിത. എൽ (എൻ എൻ പഠന കേന്ദ്രം,അലൂമിനി അസോസിയേഷൻ സെക്രട്ടറി) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
അഖിലേന്ത്യ ജിയോ സയന്റിസ്റ്റ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ഗ്രന്ഥശാല അംഗം കുമാരി എ സുകന്യ, കോസ്റ്റ്ഫോർഡ് ഇൻജിനീയർ ഷഹിൻഷാ എന്നിവരെ മന്ത്രി പൊന്നാടകൾ നൽകി ആദരിച്ചുഎൻ എൻ പഠന കേന്ദ്രം ഡയറക്ടർ കെ. സി. സാജു സ്വാഗതവും എൻ എൻ ഗ്രന്ഥശാല സെക്രട്ടറി വി എസ് സനൽ കുമാർ നന്ദിയും രേഖപ്പെടുത്തി.