വക്കം ഖാദർ അനുസ്മരണവേദി മഹാത്മ അയ്യങ്കാളി ജയന്തി ദിനാചരണം

IMG-20250828-WA0002

മംഗലപുരം : മഹാത്മ അയ്യങ്കാളി 162മത് ജന്മവാർഷിക ദിനം മഹാകവി കുമാരനാശാൻ ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് ജയന്തി ആഘോഷവും അനുസ്മരണ സമ്മേളനവും നടത്തി.

ഇന്ന് മുതൽ മഹാത്മാ അയ്യങ്കാളിയുടെ സമാധി ദിനമായ ജൂൺ 18 വരെ നീണ്ടുനിൽക്കുന്ന വിവിധങ്ങളായ പരിപാടികൾക്ക് രൂപം നൽകി. സെമിനാറുകൾ, അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ സമര പോരാട്ടങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള സമ്മേളനങ്ങൾ നടത്താൻ വക്കം ഖാദർ അനുസ്മരണ വേദി തീരുമാനിച്ചു.

സമ്മേളനത്തിന് അനുസ്മരണ വേദി ചെയർമാൻ എം എ ലത്തീഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗവും വേദി ഭാരവാഹിയുമായ അജയരാജ് ബിസി അധ്യക്ഷത വഹിച്ചു.

അധ്യാപകനും,പ്രശസ്ത കവി യുമായ റെജി മഞ്ഞമല മുഖ്യ പ്രഭാഷണം നടത്തി സബ് ഇൻസ്‌പെക്ടർ എം എ ഉറൂബ്, പഞ്ചായത്ത്‌ മെമ്പർ ശ്രീചന്ദ്.എസ്, സഞ്ജു,സരിൻ. എസ്,ബിനു. എം. എസ്, ഷാനി, നസീർ തോന്നയ്ക്കൽ, കലൂർ നിസാർ, ആബിദ് തുടങ്ങിയവർ സംസാരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!