വനിത ശിശുക്ഷേമവകുപ്പും കിഴവിലം ഗ്രാമപഞ്ചായത്തും സംഘടിപ്പിച്ച അംഗനവാടി കലോത്സവത്തിന്റെ സമാപനസമ്മേളനവും സമ്മാനവിതരണവും കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറംനിർവഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.സുനിൽ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കടയറ ജയചന്ദ്രൻ, സലീന റഫീഖ് എന്നിവർസംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ അംബിക സ്വാഗതവും പ്രസന്നകുമാരി നന്ദിയും രേഖപ്പെടുത്തി.
