ചിറയിൻകീഴിൽ ആളില്ലാത്ത വീട്ടിൽ വൻ കവർച്ച

Attingal vartha_20250829_181217_0000

ചിറയിൻകീഴ്: ചിറയിൻകീഴിൽ ആളില്ലാത്ത വീട്ടിൽ വൻ കവർച്ച. ചിറയിൻകീഴ്  ഒറ്റപ്ലാമുക്ക് ഷാരോൺ ഡെയിലിൽ സുശീല സി. പെരേരയുടെ വീട്ടിലാണ് വൻ കവർച്ച നടന്നത്. 107 ഗ്രാം സ്വർണാഭരണങ്ങളും ഇന്ത്യൻ, വിദേശ കറൻസികളും ഉൾപ്പെടെ മൊത്തം 11.58 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

മകളുടെ ഭർത്താവിന്റെ ചികിത്സാ ആവശ്യങ്ങൾക്കായി ഒരുാഴ്ചയായി വീട്ടിൽ ഇല്ലാതിരുന്ന സുശീല, കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് കവർച്ച നടന്നത് ശ്രദ്ധയിൽപ്പെട്ടത്. വീടിനുള്ളിലെ മൂന്ന് ബെഡ്‌റൂമുകളിലെ ഷെൽഫുകൾ തുറന്ന് സാധനങ്ങൾ എല്ലാം ചിതറിക്കിടക്കുന്നതായിരുന്നു ദൃശ്യം.

അലമാരകളിൽ സൂക്ഷിച്ചിരുന്ന മാല, വളകൾ, കമ്മൽ, മോതിരം എന്നിവയാണ് നഷ്ടപ്പെട്ടത്. കൂടാതെ ഇന്ത്യൻ രൂപ, സൗദി, യു.എ.ഇ കറൻസി നോട്ടുകൾ, വിലയേറിയ വാച്ച് എന്നിവയും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. മരുമകന്റെ ചികിത്സ ആവശ്യത്തിനായി മകൾ സൂക്ഷിക്കാൻ നൽകിയിരുന്നതാണ് പണം.

സംഭവവുമായി ബന്ധപ്പെട്ട് ചിറയിൻകീഴ് പോലീസ് അന്വേഷണം ആരംഭിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!