കല്ലമ്പലം : തുടർച്ചയായ അഞ്ചാം വർഷവും പ്രദേശത്തെ 220 വീടുകളിലും പരിസര പ്രദേശത്തെ 30 കിടപ്പുരോഗികൾക്കും അശരണർക്കും അരിയും, പഞ്ചസാരയും, പായസം മിക്സും പലവ്യഞ്ജനവും അടങ്ങിയ ഓണക്കിറ്റ് നൽകി സൗഹൃദ റെസിഡന്റ്‌സ് മാതൃകയായി. കിറ്റ് വിതരണം വർക്കല ഡി. വൈ. എസ്. പി. ഗോപകുമാർ.ജി നിർവ്വഹിച്ചു. ഐ. ഐ. ടി, എൻ. ഐ. ടി. ജാമിയ മില്ലിയ പോലുള്ള സ്ഥാപനങ്ങളിൽ പഠിച്ച മിടുക്കരായ വിദ്യാർത്ഥികളെ ഡോക്ടർ അജയൻ പനയറ പ്രശംസിപത്രം നൽകി അനുമോദിച്ചു.
കൂടാതെ പൊതുജനങ്ങൾ സംഭവനയായി നൽകിയ ആശുപത്രി കട്ടിൽ, എയർ ബെഡ്, മുതലായ പാലിയേറ്റീവ് ഉപകരണങ്ങൾ സൗഹൃദ ട്രഷറർ സൈനുലബ്ദീൻ സൽസബീൽ സൗഹൃദ ഖത്തർ യൂണിറ്റ് സെക്രട്ടറി പുന്നവിള ഷാജഹാനിൽ നിന്നും ഏറ്റുവാങ്ങി. ചടങ്ങിൽ സൗഹൃദ പ്രസിഡന്റ് പി. എൻ ശശിധരൻ, സെക്രട്ടറി ഖാലിദ് പനവിള, മാധ്യമ പ്രവർത്തകൻ യാസിർ ഷറഫുദീൻ ,മണമ്പൂർ ലയൺസ് പ്രസിഡന്റ് ഷിജു ഷറഫ്, സൗഹൃദ എക്സിക്യൂട്ടീവ് അംഗം രാധാകൃഷ്ണ കുറുപ്പ് എന്നിവർ സംസാരിച്ചു.