അഴൂർ- മുട്ടപ്പലം എൻ.എസ്.എസ്.കരയോഗത്തിൻ്റെ വിശേഷാൽ പൊതുയോഗം കരയോഗം പ്രസിഡൻ്റും എൻ.എസ്.എസ്. ചിറയിൻകീഴ് മേഖല കൺവീനറുമായ ആർ.വിജയൻ തമ്പി ഉദ്ഘാടനം ചെയ്തു.
കരയോഗം വൈസ് പ്രസിഡൻ്റ് എസ്. ചന്ദ്രൻ പിള്ള അധ്യക്ഷനായിരുന്നു. കരയോഗം സെക്രട്ടറി എസ്.വിനീത്, ജി.മോഹനൻ, സുരേന്ദ്രൻ നായർ, വിജയകുമാർ, സുരേഷ് കുമാർ, മധുസൂദനൻ നായർ, കൃഷ്ണലാൽ, കെ.പി.ഭദ്രാമ്മ തുടങ്ങിയവർ സംസാരിച്ചു. സാഹിത്യരചനയുടെ അമ്പത് വർഷം പിന്നിടുന്ന മുട്ടപ്പലം വിജയകുമാറിനെ ചടങ്ങിൽ ആദരിച്ചു.
കരയോഗം വനിതാസമാജം, വനിതാ സ്വയംസഹായ സംഘങ്ങൾ, ആദ്ധ്യാത്മിക പഠനകേന്ദ്രം, ബാലസമാജം എന്നിവയുടെ ആഭിമുഖ്യത്തിൽ അത്തപ്പൂക്കളവും, വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. കരയോഗത്തിലെ എല്ലാ ഭവനങ്ങൾക്കും ഓണക്കിറ്റുകളും മത്സര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.