ആറ്റിങ്ങൽ നഗരസഭയുടെ ഓണാഘോഷവും ടൂറിസം വാരാഘോഷവും

Attingal vartha_20250901_103153_0000

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷവും ടൂറിസം വാരാഘോഷവും ആരംഭിച്ചു. ഇന്ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന ഓണാഘോഷത്തിന്റെ ഔപചാരിക ഉദ്ഘാടനച്ചടങ്ങ് എം.പി എ. എ. റഹീം നിർവഹിക്കും. ദീപാലങ്കാരത്തിന്റെ ഉദ്ഘാടനം അഡ്വ. വി. ജോയി എം.എൽ.എ നിർവഹിക്കും.

ഓണാഘോഷ പരിപാടികളുടെ ഭാഗമായി 2-ാം തീയതി രാവിലെ 10.30 ന് കൗൺസിലർമാരുടെയും ജീവനക്കാരുടെയും “ഓണം പൊന്നോണം” സംഘടിപ്പിക്കും. വൈകിട്ട് 6ന് നാടകോത്സവം കണ്ണൂർ വാസുട്ടി ഉദ്ഘാടനം ചെയ്യും. 7മണിക്ക് നാടകം.

3-ാം തീയതി വൈകിട്ട് 5.30 ന് സർഗ്ഗസന്ധ്യയും 7 മണിക്ക് “ഓണശ്രീ 2025” പരിപാടിയും അരങ്ങേറും. 4-ാം തീയതി വൈകിട്ട് 5 മണിക്ക് കരോക്കെ ഗാനമേള, 6 മണിക്ക് കഥാപ്രസംഗം, 7 മണിക്ക് ഗാനമേളയും ഉണ്ടായിരിക്കും. 5-ാം തീയതി വൈകിട്ട് 6 മണിക്ക് “നൃത്തശില്പം” 7 മണിക്ക് ഗാനമേളയും അരങ്ങേറും.

6-ാം തീയതി വൈകിട്ട് 6 മണിക്ക് കഥാപ്രസംഗവും 7 മണിക്ക് നാടകവും അവതരിപ്പിക്കും. 7-ാം തീയതി രാത്രി 7 മണിക്ക് “ഡാൻസ് വിത്ത് മി” പരിപാടിയും 8-ാം തീയതി രാത്രി 7 മണിക്ക് നാടൻ പാട്ടുകളുമാണ് പ്രധാന ആകർഷണം. 9-ാം തീയതി രാത്രി 7 മണിക്ക് നാടകവും ഉണ്ടായിരിക്കും.

ആഘോഷങ്ങളുടെ സമാപന ഘോഷയാത്ര 10-ാം തീയതി വൈകിട്ട് 3.30 ന് ഐ.ടി.ഐ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് കച്ചേരി ജംഗ്ഷൻ വഴി ഡയറ്റ് സ്കൂൾ അങ്കണത്തിൽ സമാപിക്കും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഒ.എസ്. അംബിക എം.എൽ.എ അധ്യക്ഷത വഹിക്കും. മുഖ്യപ്രഭാഷണവും സമ്മാനദാനവും അടൂർ പ്രകാശ് എം.പി നിർവഹിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!