ആറ്റിങ്ങൽ നഗരസഭയുടെ ഓണാഘോഷ പരിപാടികൾക്ക് തിരി തെളിഞ്ഞു. ചിങ്ങം ഒന്ന് മുതൽ നടന്നു വരുന്ന ഓണാഘോഷ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം എ എ റഹീം എംപി നിർവഹിച്ചു. ആറ്റിങ്ങലിൽ അണിയിച്ചൊരുക്കിയ ദീപലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം ഒ എസ് അംബിക എം എൽ എ നിർവഹിച്ചു.
ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി അധ്യക്ഷത വഹിച്ച പരിപാടിയിൽ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സമാർ, വാർഡ് കൌൺസിലർമാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭ വൈസ് ചെയർമാൻ ജി തുളസിധരൻ പിള്ള സ്വാഗതം ആശംസിച്ച യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് ഗിരിജ നന്ദി പറഞ്ഞു.