മുദാക്കൽ ഗ്രാമപഞ്ചായത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണവിപണി മുദാക്കൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപാറാണിയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് ശ്രീജ ഉദ്ഘാടനം നിർവഹിച്ചു.
കൃഷി ഓഫീസർ ലീന സ്വാഗതം ആശംസിച്ച ചടങ്ങിൽ ആരോഗ്യ കാര്യക്ഷേമകാര്യ ചെയർമാൻ വിഷ്ണു രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരയ അനിൽകുമാർ, ബാദുഷ, ചന്ദ്രബാബു, പൂവണത്തും മൂട് ബിജു, മനോജ്, സുജിത, ഷൈനി, ലീലാമ്മ തുടങ്ങിയവർ സംസാരിച്ചു. പ്രസ്തുത ചടങ്ങിൽ കൃഷി അസിസ്റ്റന്റ് ജസീം കൃതജ്ഞത രേഖപ്പെടുത്തി.