ആറ്റിങ്ങൽ : സർക്കാർ ജീവനക്കാരുടെ സ്നേഹസംഗമം നടന്നു.ഫെസ്‌റ്റോ ( FSETO ) ആറ്റിങ്ങൽ മേഖല കമ്മിറ്റിയാണ് സ്നേഹ സംഗമം സംഘടിപ്പിച്ചത്. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ചടങ്ങ് ഉദ്ഘാടനം ചെയ്യതു.
കെ.എസ്.ടി.എ ജില്ലാ എക്സിക്യൂട്ടീവ് അംഗം രഞ്ജുഷ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഫെസ്റ്റോ മേഖല സെക്രട്ടറി ആർ. ഷിബു സ്വാഗതവുംമേഖല കൺവീനർ ഗിരീഷ് നന്ദിയും പറഞ്ഞു. താലൂക്ക് സെക്രട്ടറി എം. രാജേഷ് പ്രഭാഷണം നടത്തി. സംഗമത്തോടനുബന്ധിച്ച്വിവിധകലാപരിപാടികൾ അവതരിപ്പിച്ചു.