തനിമ കലാസാഹിത്യവേദി നെടുമങ്ങാട് ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ഓണപ്പെരുമ സർഗസായാഹ്നം സംഘടിപ്പിച്ചു. ഒന്നിച്ചിരിക്കാം ഒരുമയോടെ എന്ന തലക്കെട്ടിൽ അഴീക്കോട് കൾച്ചറൽ സെൻ്ററിലാണ് പരിപാടി നടന്നത്. ഓണപ്പെരുമ തനിമ കലാസാഹിത്യവേദി ജില്ലാപ്രസിഡൻറ് അമീർ കണ്ടൽ ഉദ്ഘാടനം ചെയ്തു.
തനിമ നെടുമങ്ങാട് ചാപ്റ്റർ രക്ഷാധികാരി ഡോ.എസ് സുലൈമാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചാപ്റ്റർ പ്രസിഡൻറ് ഷാഹുൽ ഹമീദ് സ്വാഗതം പറഞ്ഞു.ജയൻ പോത്തൻകോട്, നൗഷാദ് കായ്പ്പാടി, മധു കല്ലറ, സുനിത സിറാജ്, നദീറ ബഷീർ, ചാന്നാങ്കര ജയപ്രകാശ്, നിദ ഫാത്തിമ, പുലിപ്പാറ മുഹമ്മദ്, നൂറുൽ ഹസൻ, അശ്കർ തുടങ്ങിയവർ വിവിധ സർഗാവിഷ്കാരങ്ങൾ അവതരിപ്പിച്ചു.