ആറ്റിങ്ങൽ : ഓണാഘോഷങ്ങളുടെ ഭാഗമായി ആറ്റിങ്ങൽ ബാർ അസോസിയേഷനിലെ അഭിഭാഷകർ ചേർന്ന് തയ്യാറാക്കിയ ഓണത്തല്ല് റീൽ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. അഭിഭാഷകർ തകർത്താടിയ ഡാൻസ് റീൽ മൊബൈൽ ഫോണിലാണ് പകർത്തിത്. ആറ്റിങ്ങലിന്റെ ചരിത്രം പറയുന്ന രീതിയിലാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നീട് വളരെ കൗതുകമുണർത്തുന്ന രീതിയിൽ 2025ഇൽ ഇതാ ആറ്റിങ്ങലിൽ ഒരു ഓണത്തല്ല് ഉണ്ടായിരിക്കുന്നു എന്ന മുന്നറിയിപ്പോട് കൂടിയാണ് ഡാൻസ് റീൽ തുടങ്ങുന്നത്. വീഡിയോ റിലീസ് ഉദ്ഘാടനം ആറ്റിങ്ങൽ സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് ജഡ്ജ് ബിജു ആണ് നിർവഹിച്ചത്.
വീഡിയോ: