തിരുവനന്തപുരം : എഴുത്തുകാരിയും അധ്യാപികയുമായ ഗംഗ ഗോപിനാഥിന്റെ ലേഖന സമാഹാരം “നിനവ് ” പ്രകാശനം നടന്നു. തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളിൽ നന്നചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രകാശനം നിർവഹിച്ചു.
ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറി ശ്രീമത് ഋതംഭരാനന്ദ സ്വാമി പുസ്തകം സ്വീകരിച്ചു. കവിയുംഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം പുസ്തകം അവതരിപ്പിച്ചു. ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ.രാമു ആശംസ പ്രസംഗം നടത്തി. എൻ.ഇശൽ സുൽത്താന സ്വാഗതവുംഗംഗഗോപിനാഥ് നന്ദിയും പറഞ്ഞു. സാമൂഹ്യ വിദ്യാഭ്യാസ വിഷയങ്ങളെക്കുറിച്ചുള്ള രചനകളാണ് നിനവ് ലേഖനസമാഹാരം.