സമസ്ത 100 -ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സമസ്ത പ്രവാസി സെൽ സംസ്ഥാന കമ്മിറ്റി തൊഴിൽ നഷ്ടപ്പെട്ട് തിരികെയെത്തിയ 100 നിർധന പ്രവാസികൾക്ക് നൽകുന്ന ജീവനോപാധിക്കായുള്ള അവകാശപത്രിക ആദ്യ ഗുണഭോക്താവായി തെരഞ്ഞെടുക്കപ്പെട്ട നെടുമങ്ങാട് മണ്ഡലത്തിൽ നിന്നുള്ള സുലൈമാൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആലംകോട് ഹസ്സന് സമർപ്പിക്കുന്നു. ചടങ്ങിൽ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വെമ്പായം സലാം അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ആറ്റിങ്ങൽ എം ഐ. ഫസിലൂദ്ദീൻ സ്വാഗതം പറഞ്ഞു. അയൂബ് കാടായിക്കോണം, സഫറുള്ള ഹാജി, അബ്ദുൽ അസീസ് മുസ്‌ലിയാർ ബീമാപള്ളി, നിസാം ബീമാപള്ളി, ഫസിലൂദീൻ മംഗലാപുരം, നസീർ സാഹിബ്, അഷ്‌റഫ് , ശിഹാബ് ഇടവ, വെമ്പായം അബ്ദുൽ റഹീം എന്നിവർ പങ്കെടുത്തു. സുബൈർ മാണിക്കൽ നന്ദി പറഞ്ഞു. മറ്റുള്ള ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് വരുന്ന 20ന് മുൻപ് പതിനാല് മണ്ഡലം കമ്മിറ്റികളിലും കൺവെൻഷനുകൾ നടത്താൻ തീരുമാനിച്ചു.