കല്ലമ്പലം, തോട്ടയ്ക്കാട് ചാങ്ങാട്ട് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൂകൃഷിയുടെ വിളവെടുപ്പ് നടന്നു. ഓണപൂവിനായാണ്കൃഷിപൂനടത്തിയത്.ചടങ്ങിൻ്റെ ഉദ്ഘാടനം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം നിർവഹിച്ചു. നോവലിസ്റ്റ് ദീപു.പി. കുറുപ്പ് സംസാരിച്ചു.
താമര, ചെണ്ടുമല്ലി എന്നിവയുടെ പൂനുള്ള ലാണ് നടന്നത്.അഭിലാഷ് ചാങ്ങാട്, അനൂപ് എസ്.ആർ. മോഹൻ കുമാർക്ഷേത്രം കമ്മിറ്റി പ്രസിഡൻ്റ് മുകേഷ്, സെക്രട്ടറി ഹരികുമാർ ട്രഷറർ തുളസീധരക്കുറുപ്പ് എന്നിവർ പങ്കെടുത്തു. തോട്ടയ്ക്കാട് പാടശേഖരത്തിലാണ് പൂക്കൾ നട്ടുവളർത്തിയത്. ബിനു,വിനോദ്, അമൽ, അജീഷ്, ആകാശ്, അഭിമന്യു എന്നിവർ നേതൃത്ത്വം നൽകി. ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.