ആർ.എസ് മ്യൂസിക് പ്രൊഡക്ഷൻസ് പുറത്തിറക്കിയ ആവണിചേല് സംഗീത ആൽബം പുറത്തിറങ്ങി. ദേശീയ അവാർഡ് ജേതാവും പ്രമുഖ കഥകളി നടനുമായ മാർഗി വിജയകുമാർ പ്രകാശന കർമ്മം നിർവഹിച്ചു. നാടക, ചലച്ചിത്രഗാനരചയിതാവ് രാധാകൃഷ്ണൻ കുന്നുംപുറം എഴുതിയ ഗാനത്തിന് സംഗീതം നൽകിയത് യുവ സംഗീതഞ്ജൻ രഞ്ജിത്ത് സുരേന്ദ്രനാണ്. ഗീതുരഞ്ജിത്തും രഞ്ജിത്ത്സുരേന്ദ്രനുമാണ് ഗായകർ.
