കരിച്ചാറ സൗഹൃദവേദിയുടെ എട്ടാമത് വാർഷികവും ഓണാഘോഷവും വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു.സാഹോദര്യ സന്ദേശമുയർത്തി കരിച്ചാറ ഗവ.എൽ പി.സ്കൂൾ അങ്കണത്തിൽ നടന്ന വാർഷിക പരിപാടി അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ് ഹരികുമാർ ഉദ്ഘാടനം ചെയ്തു.
സൗഹൃദവേദി പ്രസിഡൻ്റ് പ്രദീപ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അമീർ കണ്ടൽ സ്വാഗതം ആശംസിച്ചു.പെർഫെക്ട് ഗ്രൂപ്പ് എം ഡി അഡ്വ സിറാജുദ്ദീൻ മുതിർന്ന പൗരന്മാർക്കുള്ള ഓണക്കോടി വിതരണം ചെയ്തു.
തണൽ ചാരിറ്റബിൽ ട്രസ്റ്റ് ചെയർപേഴ്സൺ ജൗഹറ എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ നൽകി.ലൈല ടീച്ചർ (HM, GLPS കരിച്ചാറ), പ്രശസ്ത കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സിദ്ധിഖ് സുബൈർ(കവി) ജയൻ പോത്തൻകോട് ( എഴുത്തുകാരൻ, കവി)
കരിച്ചാറ ഹംസ ( റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് ), ജെ എം റഹിം (കരിച്ചാറ ബ്രദേഴ്സ് ), ഷാജുകരിച്ചാറ (പൂർവ്വ വിദ്യാർത്ഥി സംഘം GLPS), അലി അക്ബർ (മിനാർ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ), അസിംബായ് (പ്രോഗ്രാം കൺവീനർ)തുടങ്ങിയവർ സംസാരിച്ചു.
കണിയാപുരം തനിമ മ്യൂസിക് ടീമിൻ്റെ നേതൃത്വത്തിൽ ‘പാട്ടരങ്ങ് ‘ അരങ്ങേറുകയുണ്ടായി.
വാർഷിക- ഓണാഘോഷ പരിപാടികൾക്ക് സുധീർ എ സലാം, സത്യൻ, ഖാദർബായ് സുകുമാരൻകുട്ടി,
എ എ ജമീൽ, രമേശൻ, സക്കീർ, പ്രദീപ്, ശിവജിത്ത്, സലിം, ജിജിത്ത്, മുജീബ്,ഷാജഹാൻ തുടങ്ങിയവർ നേതൃത്വം നൽകി