ആറ്റിങ്ങൽ: ഇളമ്പ റൂറൽ സഹകരണ സംഘത്തിൽ ഓണാഘോഷം കവി വിജയൻ പാലാഴി ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം പ്രസിഡൻ്റ് എം.ബിന്ദു അധ്യക്ഷത വഹിച്ചു. സംഘം സ്ഥാപക പ്രസിഡൻ്റ് ഇളമ്പ ഉണ്ണികൃഷ്ണൻ, സഹകരണ വകുപ്പ് മുൻ അസിസ്റ്റൻറ് രജിസ്ട്രാർ വിജയകുമാരൻ, ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്കൂൾ ഡയറക്ടർ സന്തോഷ്, ബോർഡ് മെമ്പർമാരായ സബീല ബീവി, ശശിധരൻ നായർ, ഗോപി, സെക്രട്ടറി മഞ്ജു എന്നിവർ സംസാരിച്ചു. ഓണക്കോടി വിതരണവും ജീവനക്കാരുടെ കലമൽസരങ്ങളും ഓണസദ്യയും നടന്നു.
