മകനെ വെട്ടിക്കൊലപ്പെടുത്തിയ പിതാവിനെ പോത്തന്‍കോട് പോലീസ് കസ്റ്റഡിയിലെടുത്തു.

ei0Z1KU26531

പോത്തന്‍കോട്: മകനെ വെട്ടിക്കൊലപ്പെടുത്തിയ പിതാവിനെ പോത്തന്‍കോട് പോലീസ് കസ്റ്റഡിയിലെടുത്തു.bകാര്യവട്ടം ഉള്ളൂര്‍ക്കോണത്താണ് സംഭവം. വലിയവിള പുത്തന്‍വീട്ടില്‍ ഉല്ലാസി(35)നെയാണ് വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് ഉണ്ണികൃഷ്ണന്‍ നായരെയാണ് പോത്തന്‍കോട് പോലീസ് കസ്റ്റഡിയിലെടുത്തത്.

രക്തത്തില്‍ കുളിച്ച നിലയില്‍ ആയിരുന്നു ഉല്ലാസിന്റെ മൃതദേഹം കിടന്നിരുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു. മദ്യലഹരിയില്‍ അടിപിടിക്കിടെ സംഭവിച്ചതാണെന്നാണ് പ്രാഥമിക വിവരം.

ഇന്ന് രാവിലെ എട്ടുമണിയോടെ ഉണ്ണികൃഷ്ണനാണ് തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന ഭാര്യ ഉഷയോട് ഉല്ലാസ് രക്തത്തില്‍ കുളിച്ച് കിടക്കുന്നതായി പറഞ്ഞത്. തുടര്‍ന്ന് അമ്മ ഉഷ വീട്ടിലെത്തി നോക്കുമ്പോള്‍ വീട്ടിലെ ഹാളിനുള്ളില്‍ മകനെ മരിച്ച നിലയില്‍ കണ്ടെത്. ഉടന്‍ പോത്തന്‍കോട് പോലീസില്‍ വിവരം അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!