കിളിമാനൂർ : കിളിമാനൂരിൽ അജ്ഞാത വാഹനമിടിച്ച് വയോധികൻ മരിച്ചു. കിളിമാനൂർ, ചേണിക്കുഴി, മേലെവിള കുന്നിൽ,വീട്ടിൽ രാജൻ (59) ആണ് മരിച്ചത്. സംസ്ഥാനപാതയിൽ കിളിമാനൂർ പോലീസ് സ്റ്റേഷന് സമീപം ഇന്ന് പുലർച്ചെ അഞ്ചര മണിയോടെ വാഹനമിടിച്ചിട്ട നിലയിൽ കാണപെടുകയായിരുന്നു., വിവരമറിഞ്ഞെത്തിയ കിളിമാനൂർ പോലീസ് ഉടൻ കേശവപുരം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്നു രാജൻ.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ മൃതദേഹം സ്വവസതിയിൽ എത്തിക്കും. ശേഷം സംസ്കാരം വീട്ടുവളപ്പിൽ നടക്കുമെന്നാണ് ലഭിക്കുന്ന വിവരം. കിളിമാനൂർ പോലീസ് കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.