ആറ്റിങ്ങലിൽ സാമൂഹ്യവിരുദ്ധർ വാഹനം അഗ്നിക്കിരയാക്കി

IMG-20250907-WA0016

ആറ്റിങ്ങൽ: ആറ്റിങ്ങൽ കരിച്ചിയിൽ ഒമിനി വാൻ കത്തിക്കരിഞ്ഞ നിലയിൽ. കരിച്ചിയിൽ സ്വദേശി സുനിൽകുമാറിന്റെ KL 01 AC 8897 രജിസ്‌ട്രേഷനിലുള്ള ഒമിനി വാൻ ആണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.   സാമൂഹ്യവിരുദ്ധരാണ് വാഹനം കത്തിച്ചതെന്നാണ് പരാതി.

നാലുദിവസങ്ങൾക്കു മുൻപ് കേടുപാട് സംഭവിച്ച ഒമിനി വാൻ റോഡ് അരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. കാർപെന്റർ ജോലിചെയ്യുന്ന സുനിൽകുമാർ പണി സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന വാഹനം ഇന്ന് പുലർച്ചെയാണ് സാമൂഹ്യവിരുദ്ധർ തീയിട്ടത്. സുനിൽകുമാർ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!