കല്ലമ്പലം : കല്ലമ്പലം ഞെക്കാട് സ്കൂളിന് സമീപം വാഹനാപകടം. മത്സ്യം കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ഇരുചക്ര വാഹനവും എതിർദിശയിൽ വന്ന മറ്റൊരു ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ബൈക്കിൽ രണ്ട് യുവാക്കളാണ് സഞ്ചരിച്ചിരുന്നത്. അതിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
മൂന്നു പേരെയും സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വർക്കല വെട്ടൂർ സ്വദേശി അബ്ദുൽ റഊഫ്(58), ആറ്റിങ്ങൽ സ്വദേശി ദീപക്( 21) എന്നിവർക്കാണ് പരിക്കേറ്റത്.