ആറ്റിങ്ങൽ : ആറ്റിങ്ങലിൽ മുള്ളൻപന്നിയെ പിടികൂടി.ആറ്റിങ്ങൽ അവനവഞ്ചേരിയിൽ ഊരുപ്പൊയ്ക റോഡിൽ ഷംലയുടെ വീട്ടുവളപ്പിൽ നിന്നാണ് ഇന്ന് രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി മുള്ളൻ പന്നിയെ പിടികൂടിയത്. ദിവസങ്ങളായി പ്രദേശത്ത് മുള്ളൻ പന്നിയെ കണ്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയിൽ ഈ ഭാഗത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും മുള്ളൻ പന്നിയെ കണ്ടെത്താനായില്ല.
ഇന്ന് രാവിലെ ഷംലയുടെ ചുറ്റുമതിലുള്ള പുരയിടത്തിൽ മുള്ളൻ പന്നിയെ കണ്ടതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും പാലോട് നിന്ന് എത്തിയ സംഘം ഏകദേശം അര മണിക്കൂറോളം പരിശ്രമിച്ച് മുള്ളൻ പന്നിയെ കെണിയിലാക്കി കൊണ്ടുപോയി. വനം വകുപ്പ് ഉദ്യോഗസ്ഥരായ ദീപ്തി, വിനോദ്,പ്രദീപ് കുമാർ, മനൂഷ് എന്നിവരാണ് ദൗത്യത്തിൽ പങ്കെടുത്തത്.