നെടുമങ്ങാട് ഇരിഞ്ചയം കൈതക്കാട് നവോദയ ഗ്രന്ഥശാലയുടെ 36-മത് വാർഷികാഘോഷവും ഓണാഘോഷവും നടന്നു. സാംസ്ക്കാരിക സമ്മേളനം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാല പ്രസിഡൻ്റ് മുരളി കൈതക്കാട് അദ്ധ്യക്ഷനായി. സെക്രട്ടറി അനന്തു ജെ.എസ് സ്വാഗതം പറഞ്ഞു. എഴുത്തുകാരൻ തേക്കട വേണു, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജി. അംബിക എന്നിവർ സംസാരിച്ചു. ജോയിൻ്റ് സെക്രട്ടറി ആകാശ് .എം നന്ദി പറഞ്ഞു. തുടർന്ന് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും കലാപരിപാടികളിലെ വിജയികൾക്കും ഉപഹാരങ്ങൾ നൽകി.