ആറ്റിങ്ങൽ: ചെറുവള്ളിമുക്ക് ഫ്യൂഗോ ആർട്ട്സ് ആൻ്റ്സ്പോർട്ട്സ് ക്ലബ് ഓണംകാർണിവൽ സംഘടിപ്പിച്ചു. രണ്ടുദിവസമായി നടന്ന കാർണിവലിൻ്റെ സമാപന സമ്മേളനം ചലച്ചിത്രനടൻ അഖിൽ കവലയൂർ ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡൻ്റ് ദേവിപ്രിയ സ്വാഗതം പറഞ്ഞ ചടങ്ങിൽ കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം അധ്യക്ഷനായി.
ചിറയിൻകീഴ് പോലീസ് സർക്കിൾ ഇൻസ്പെക്ടർ അജീഷ് വി.എസ്. സമ്മാന വിതരണം നടത്തി.
കൺവീനർ നിഖിൽ ജഗദീഷ് ചന്ദ്രൻ നന്ദി പറഞ്ഞു.സെക്രട്ടറിമിഥുൻ. ബി റിപ്പോർട്ട് അവതരിപ്പിച്ചു.വിവിധപരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ആദരിച്ചു.
തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു