ആറ്റിങ്ങൽ: നമ്മുടെ ഗ്രാമം അട്ടകുളം ആർട്സ് ക്ലബ് & ചാരിറ്റബിൾ സൊസൈറ്റി എല്ലാ വർഷവും സംഘടിപ്പിക്കുന്ന പോലെ, ഈ വർഷവും സൗജന്യ ഓണകിറ്റ് വിതരണം നടത്തി.
ക്ലബ് പ്രസിഡന്റ് അനൂപ് അധ്യക്ഷനായിരുന്നു. മുൻ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാലചന്ദ്രൻ, മുൻ കൗൺസിലർ എൻ. പത്മനാഭൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
സെക്രട്ടറി ബിജുകുമാർ, ട്രഷറർ ബാലചന്ദ്രൻ, ജോയിന്റ് സെക്രട്ടറി ജയകുമാർ, വൈസ് പ്രസിഡന്റ് മഹേഷ്, ബിജു, അഭിജിത് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു