വിതുര : വിതുര വേളാങ്കണ്ണി പള്ളിനടയിലൂടെ സഞ്ചരിക്കുന്നവർക്ക് നന്നായി അറിയാം, കയ്യിൽ ഒരു കാലൻ കുടയും ഒരു സഞ്ചിയുമായി കറങ്ങി നടക്കുന്നയാൾ. ആരോരുമില്ലാത്ത നാട്ടുകാർക്ക് പേരും വിവരവും അറിയാത്ത ചിലരെങ്കിലും സ്വാമി എന്ന് വിളിച്ചിരുന്ന അദ്ദേഹം,
വേളാങ്കണ്ണി പള്ളിയിൽ എത്തുന്ന ഭക്തർ നൽകുന്ന ചെറിയ നാണയത്തുട്ടുകൾ കൊണ്ട് ആണ് ജീവിതം കഴിച്ചുകൂട്ടിയിരുന്നത്.
കഴിഞ്ഞ ദിവസം രാവിലെ 7 മണി കഴിഞ്ഞ് നെടുമങ്ങാട് ഭാഗത്ത് നിന്നും വന്ന അജ്ഞാത വാഹനം ഇടിച്ചുതെറിപ്പിക്കുകയും ഗുരുതര പരുക്കേറ്റു കിടന്ന സ്വാമിയെ പോലീസെത്തി വിതുര താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും തലയ്ക്ക് ഏറ്റ പരുക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും തുടർന്ന് മരണം സംഭവിക്കുകയും ചെയ്തു .