മീരാൻ കടവിന്റെ വികസനത്തിന് ഒന്നരക്കോടി രൂപ അനുവദിച്ചു.

IMG-20250910-WA0032

അഞ്ചുതെങ്ങ് മീരാൻ കടവിന്റെ വികസനത്തിനായി ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നരക്കോടി രൂപ അനുവദിച്ചു.

ദേശീയ ജലപാതയുമായി ബന്ധപ്പെട്ട് അഞ്ചുതെങ്ങ് ഭാഗത്ത് ബോട്ട് ജെട്ടി നിർമ്മാണം, പാലത്തിന്റെ അടിഭാഗത്ത് കുട്ടികൾക്കായുള്ള പാർക്ക്, വിശ്രമ കേന്ദ്രം, തെരുവ് വിളക്കുകൾ സ്ഥാപിക്കൽ, ശൗചാലയം, സൗന്ദര്യവൽക്കരണം, റോഡ് പുനരുദ്ധാരണം വെൽനസ് സെന്റർ, പാലത്തിന്റെ തൂണുകളിൽ ചുവർ ചിത്രം,കായലിന് സാമാന്തര മായി കമ്പിവേലി, കായൽ സൗന്ദര്യം വീക്ഷികുന്നതിനായി കൽ ബഞ്ച്കൾ തുടങ്ങിയ പദ്ധതികൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്.

മീരാൻ കടവ് പാലത്തിന് സമീപമുള്ള പ്രദേശത്ത് രാത്രികാലങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുകയും ഈ പ്രദേശം തെരുവ് പട്ടികളുടെ കേന്ദ്രമായി മാറുകയും ചെയ്തു. കാൽനട യാത്രക്കാർ ഉൾപ്പെടെ ഇതുവരെ സഞ്ചരിക്കുന്നതിന് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.
ഈ വിഷയങ്ങൾ ഗ്രാമപഞ്ചായത്ത് ഭരണസമിതി എംഎൽഎ വി ശശിയെ അറിയിച്ചതിനെ തുടർന്നാണ് ചിറയിൻകീഴ് മണ്ഡലത്തിൽ നടപ്പിലാക്കുന്ന വെസ്റ്റ് കോസ്റ്റ് കനാൽ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ചത്.
പദ്ധതി പൂർത്തിയാകുമ്പോൾ സമഗ്ര വികസനത്തിനും ജനങ്ങളുടെ ജീവിത നിലവാരത്തിനും മാറ്റം വരും.

മീരാൻ കടവ് പ്രദേശത്തിന്റെ വികസനത്തിനായി തുക അനുവദിച്ച സ്ഥലം എംഎൽഎ വി ശശിയെയും ഗ്രാമപഞ്ചായത്ത് ഭരണസമിതിയെയും സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി അഭിനന്ദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!