വര്‍ക്കലയില്‍ എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍

eiO5W4G67339

വർക്കല : വര്‍ക്കലയില്‍ എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍.ചിറയിന്‍കീഴ്, പെരുങ്കുഴി നാലുമുക്ക് വിശാഖം വീട്ടിൽ തുളസിധരൻ മകൻ ശബരീനാഥിനെ (46) ആണ് ഡാന്‍സാഫ് സംഘവും വർക്കല പോലീസും ചേർന്ന് പിടികൂടിയത്.

ഇയാളിൽ നിന്നും 50.47 ഗ്രാം എംഡിഎംഎ പിടികൂടി. നിരവധി നർക്കോട്ടിക്ക് കേസ്സുകളിലെയും,ക്രിമിനല്‍ കേസുകളിലെയും പ്രതിയായ ഇയാള്‍ ചിറയിന്‍കീഴ് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍  ഉൾപ്പെട്ട വ്യക്തി ആണ്. ഗുണ്ടാ വിരുദ്ധ നിയമ പ്രകാരവും രണ്ട് തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയിലിൽ നിന്നും ഇറങ്ങി ഇയാൾ വീണ്ടും ലഹരി കച്ചവടം തുടരുക ആയിരുന്നു.

ഡാൻസാഫ് സംഘത്തിന്റ രഹസ്യ നിരീക്ഷണത്തിൽ ആയിരുന്ന ഇയാൾ പോലീസ് പിടികൂടാതിരിക്കാൻ ചിറയിൻകീഴ്  നിന്നും വർക്കല കുരുന്തിലക്കോട് ഉള്ള ഒരു സ്ത്രീയോടൊപ്പം താമസിച്ചു ആണ് ലഹരി വിൽപ്പന നടത്തി വന്നത്. ആ വീട്ടിൽ നിന്നുമാണ് ഇയാൾ ഇപ്പോൾ പിടിയിൽ ആയത്. വര്‍ക്കല കരുനിലക്കോട് കുഴിവിളാകം ക്ഷേത്രത്തിനു മുന്‍വശത്തുള്ള ഇരുനില വീട്ടില്‍ നിന്നാണ് ശബരീനാഥിനെ ഡാന്‍സാഫ് സംഘം പിടികൂടിയത്..

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!