ചിറയിൻകീഴ് പൊടിയന്റെമുക്ക് സുനിത ഭവനിൽ സുധീഷ് കുമാറിന്റെയും ലതയുടെയും മകൾ അനഘ സുധീഷ് ആണ് വീടിനുള്ളിൽ തൂ ങ്ങിമ രിച്ച നിലയിൽ കണ്ടെത്തിയത്. തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിനിയാണ് അനഘ.
അമ്മ ലത അനഘയെ വീടിനുള്ളിൽ മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിരുന്നു. ഇന്നു നടക്കാനിരുന്ന സെമിനാറിൽ പങ്കെടുക്കാൻ താല്പര്യമില്ല എന്നു മാത്രമാണ് കുറിപ്പിൽ സൂചിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
അനഘയുടെ അച്ഛൻ വിദേശത്താണ്.ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധങ്ങൾക്ക് വിട്ടുകൊടുത്തു.