ആറ്റിങ്ങൽ : ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ കൊലപാതകം, വധ ശ്രമം, അബ്കാരി തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയായ ഇടയ്ക്കോട് ഊരൂപൊയ്ക ഇടയ്ക്കാട് തെക്കേതിൽ ക്ഷേത്രത്തിനു സമീപം പുളിയിൽ കാണി വീട്ടിൽ കുര്യൻ എന്ന് വിളിക്കുന്ന വിനീത്(30) ആണ് ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റിലായത്.
ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ പരിധിയിലും തിരുവനന്തപുരം റൂറൽ ജില്ലയിലെ വിവിധ സ്റ്റേഷനിലും നിരന്തരം ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്ന വിനീത് കുര്യനെ ജില്ലാ കളക്ടറുടെ കാപ്പ ഉത്തരവ് പ്രകാരം പ്രതിയെ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി സുദർശൻ ഐപിഎസിന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡി വൈ എസ്പി മഞ്ജുലാലിൻറെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഐ എസ് എച്ച് ഒ അജയകുമാർ, സബ് ഇൻസ്പെക്ടർ ജിഷ്ണു.എം.എസ്, എ എസ് ഐ ശരത്, ജി എസ് സി പി ഒ പ്രശാന്ത്, സിപിഒ മാരായ ശരത്, അജീഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചു വരികയാണ്.