ആറ്റിങ്ങൽ: മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.
ആറ്റിങ്ങൽ അവനവഞ്ചേരി അമ്പലമുക്ക് എസ്.ഡി ഗോൾഡ് ലോൺസ് ആൻഡ് ഫിനാൻസിൽ
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മണിയോടെ മുക്കുപണ്ടമായ വള പണയം വയ്ക്കാനായി എത്തിയ വർക്കല ചിലക്കൂർ പാത്തുമ്മ മൻസിലിൽ റൗഫ് ( 54 ) ,നെടുമങ്ങാട് ആനാട് ചുള്ളിമാനൂർ മണിയംകോട് ലക്ഷം വീട്ടിൽ രമ ( 50) എന്നിവരാണ് പിടിയിലായത്.
പണയം വയ്ക്കാൻ കൊണ്ട് വന്ന സ്വർണാഭരണത്തിൽ സംശയം തോന്നിയ സ്ഥാപന ഉടമ വിവരം രഹസ്യമായി പോലീസിൽ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ആറ്റിങ്ങൽ എസ്.എച്ച്.ഒ അജയൻ ജെ.യുടെ നേതൃത്വത്തിൽ എസ്.ഐമാരായ ജിഷ്ണു, ബിജു .ഡി, എ .എസ് ഐ ഡീൻ, എസ്.സി. പി. ഒ മാരായ മഹേഷ്, പ്രേംകുമാർ എന്നിവരടങ്ങിയ സംഘം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അന്വേഷണത്തിൽ ജില്ലയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ ഇരുവരും ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതായി അറിവായിട്ടുണ്ട്. മുക്ക് പണ്ട തട്ടിപ്പിൽ കൂടുതൽ പ്രതികൾയ്ക്കായി അന്വേഷണം ആറ്റിങ്ങൽ പൊലീസ് നടത്തി വരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
 
								 
															 
								 
								 
															 
															 
				

