അഞ്ചുതെങ്ങ് സ്വദേശിനിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മുതിർന്ന മാധ്യമ പ്രവർത്തകനും കേരളകൗമുദി ലേഖകനുമായ ശിവാദാസന്റെ മൂത്ത മകൾ കടയ്ക്കാവൂർ ചെക്കാലവിളാകം മാർക്കറ്റിന് സമീപം എസ് എസ് നിവാസിൽ അനിത (58)യാണ് മരിച്ചത്.
കഴക്കൂട്ടത്തിനടുത്ത് ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഉച്ചയ്ക്ക് 12:45 ഓടെയാണ് അപകടം. തുടർന്ന് തുമ്പ പോലീസ് സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബന്ധുക്കൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തി മൃതദേഹം തിരിച്ചറിയുകയുമായിരുന്നു.
അമ്മ രത്നമ്മ
ഭർത്താവ് ലക്ഷ്മൺ ശിവകുമാർ,
മക്കൾ ശരുൺ, ശ്രാവൺ