ആറ്റിങ്ങലിൽ കാറിന് തീപിടിച്ചു

Attingal vartha_20250913_094207_0000

ആറ്റിങ്ങൽ: നിർത്തിയിട്ട കാറിന് തീപിടിച്ചു. ആളപായമില്ല കെഎസ്ആർടിസി ബസ്റ്റാന്റിനു സമീപം ഇന്നലെ രാത്രി ഒരു മണിയോടുകൂടി എറണാകുളത്തു നിന്നും ആറ്റിങ്ങലിലേക്ക് വന്ന കിളിമാനൂർ സ്വദേശി അൽ അമീനിൻ്റെ ഉടമസ്ഥതയിലുള്ള ഹോണ്ട ബ്രീയോ കാറിനാണ് തീപിടിച്ചത്.

ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂ സേന സ്ഥലത്ത് എത്തി തീ അണച്ചു. വാഹനത്തിൽ രണ്ട് യാത്രക്കാർ ഉണ്ടായിരുന്നു. പാർക്ക് ചെയ്തിരുന്ന കാറിനാണ് തീ പിടിച്ചത്. തീ പടരുന്നത് കണ്ട ഉടൻതന്നെ യാത്രക്കാർ പുറത്തിറങ്ങി രക്ഷപ്പെട്ടു. കാറിന്റെ മുൻഭാഗം പൂർണ്ണമായും കത്തി നശിച്ചു. കത്തിയ കാറിന് സമീപം പെട്രോൾ ടാങ്കർ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു, ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്. ഗ്രേഡ്അസിസ്റ്റൻറ് സ്റ്റേഷൻഓഫീസർ സി.ആർ ചന്ദ്രമോഹന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ പി.രതീഷ്, ആർ.നിതീഷ്, ജി.എസ്.സജീവ്, ഫയർ ഓഫീസ് ഡ്രൈവർ വി.എസ്.വിപിൻ, ഹോം ഗാർഡ് അരുൺ കുറുപ്പ് എന്നിവർ അടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!