ചന്ദന മരം മുറിച്ചുകടത്തിയ പ്രതികൾ പിടിയിൽ.വെള്ളനാട് ജയാ ഭവനിൽ ഗോപകുമാറിന്റെ പുരയിടത്തിൽ നിന്ന ചന്ദന മരങ്ങളാണ് ഇക്കഴിഞ്ഞ 11ന് രാത്രിയോടെ മുറിച്ച് കടത്തിയത്.
വെള്ളനാട് സ്റ്റേഡിയം റോഡ് അമ്പിളി കുഴി സന്തോഷ് ഭവനിൽ അനിൽകുമാർ (43),വെള്ളനാട് കൊക്കോതമംഗലം കാർത്തിക ഭവനിൽ അനീഷ്(39) എന്നിവരാണ് പിടിയിലായത്. ഉറിയാകോട് മണലിവിള മാനൂർകോണം വിമൽ എന്ന ടിങ്കു(37),സന്ദീപ് എന്നിവർ രക്ഷപ്പെട്ടു.ഇവർക്കായുള്ള അന്വേഷണം ആരംഭിച്ചു.
ഫോറസ്റ്റ് ഇന്റലിജൻസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ ശ്രീജു,ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽകുമാർ,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രദീപ്,ബി.എഫ്.ഒമാരായ റോയ് ജോൺസൺ,വിനോദ്, വാച്ചർ പ്രദീപ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
70 കിലോയോളം ചന്ദനവും ഇതുകടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു.രാത്രി രണ്ടുമണിയോടെ മരം മുറിച്ച് 16 കഷ്ണങ്ങളാക്കി ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടു പോകുമ്പോഴാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ഇവരെ മുണ്ടേല കാണിക്കപ്പെട്ട സമീപത്ത് നിന്ന് പിടികൂടിയത്.പ്രതികളെ കോടതിയിൽ ഹാജരാക്കി